Skip to main content

ഒറ്റ കുർബാന

ഒറ്റ കുർബാന
“അപ്പന് വേണ്ടി ഒരു കുർബാന ചോല്ലണമല്ലോ കപ്യാരെ

“അപ്പൻ മരിച്ചിട്ടിപ്പം എത്ര വര്ഷം ആയി?” കപ്യാര് ചോദിച്ചു

“പത്തു വര്ഷം”

“അപ്പം കാശു ഇച്ചിര കൂടും”.
കപ്യാര് കമ്മിഷൻ കണക്കു കൂട്ടി ഒരു മുഴം നീട്ടി തട്ടി.

“അതെന്താ അപ്പന്റെ ആത്മാവിനു റിപയർ വല്ലതും?”
വലിയ വിവരം ഒന്നും ഇല്ലെങ്കിലും ആണ്ടു കുർബാനയുടെ പണം കൂടുതൽ ആകും എന്ന് പറഞ്ഞത് അയാള്ക്ക് അങ്ങോട്ട്ദഹിച്ചില്ല. ഒന്നുകില്ലേലും അപ്പൻ മരിച്ചിട്ട് കൊല്ലം പത്തു കഴിഞ്ഞു
പശൂം ചത്ത്മോരിലെ പുളീം പോയി. പിന്നെ ഇങ്ങനൊരു ചടങ്ങ് നാട്ടു നടപ്പ് ആയതു കൊണ്ട് ആണ്ടോടാണ്ട് നടത്തുന്നൂ അത്രേയുള്ളു.

കപ്യാർക്കാ സ്റ്റേറ്റ്മെന്റ് തീരെ പിടിച്ചില്ലാന്നു തോന്നുന്നു.

“ങ്ഹാ കളി കള! ഇപ്പം റേറ്റ് കൂടുതലാ…” 

എല്ലാവർക്കും അപ്പൻ സുഖമായി സ്വർഗത്തിൽ തന്നെ വാഴണം.കാശു ചോദിക്കുമ്പം പുളി കടിച്ചു തിന്നുന്ന പോലെ മുഖഭാവം.

“എന്റപ്പൻ സ്വർഗത്തിൽ പോയിക്കാണുവോ കപ്യാരെ?”

“അതിപ്പം അങ്ങിനെ ഗ്യാരന്റി തരാൻ പറ്റുവോ?”ജീവിച്ചിരുന്നപ്പോൾ അതിയാൻ ചെയ്ത പ്രവർത്തികളും പിന്നെ നിങ്ങൾ മക്കളുടെ പ്രാർത്ഥനയും നേർച്ചയും ഒക്കെ പോലെ ഇരിക്കും. “ 
കപ്യാര് എപ്പഴും ഒരു പിടി പിടിച്ചേ എന്തും അങ്ങോട്ട്പറയത്തൊള്ളൂ.

“പിന്നെ ഞാനീ ആണ്ടോടാണ്ട് കുർബാന ചൊല്ലാൻ കാശു ത്യരുന്നെന് ഗ്യരന്റീ  ഒന്നു മില്ലെന്നോ?”

"ദൈവത്തിനു കൊടുക്കുന്നെനു എന്നാ ഗ്യാരന്റി"    “താനൊരു കാര്യം ചെയ്യ്‌! ചെന്നച്ച്ച്ശനോട് ഒരു വാക്ക് ചോദീര്

അച്ഛൻ അല്പം റാഡിക്കൽ ആണ്. പുതിയതായി സ്ഥലം മാറി വന്ന ആളുമാ പോരെങ്കിൽ  ചെറുപ്പവും.

“അച്ശോ! എന്റപ്പന് വേണ്ടി ഒരു കുര്ബാന....”

“ഒറ്റ കുർബാനയാണോ അതോ പാട്ട് കുർബാന വേണോ”

“തമ്മിലെന്താ വ്യത്യാസമച്ശോ ?”

“വ്യത്യാസം ഒന്നും ഇല്ല. ഏതു കുർബാനക്കും ഫലം ഒന്ന് തന്നെ. ചേട്ടൻ ഒരു ഒറ്റ കുർബാന ചൊല്ലിച്ചാലും  മതി. അല്ലേൽ ഒരു കൂടു മെഴുകുതിരി പള്ളി നടയിൽ കത്തിച്ചേച്ചാമതി. കുർബാന എന്തായാലും ഞാൻ എന്നും കാലത്തെ ചൊല്ലുന്നുണ്ട്. ചേട്ടൻ വന്നു കണ്ടേച്ചു പൊക്കോ.

“രണ്ടായാലും അപ്പൻ സ്വർഗത്തിൽ പോകുവല്ലോ  അല്ലെ അച്ച്ശോ?”

“അപ്പൻ മരിച്ചിട്ടിപ്പം എത്ര ആയി?”  

“ഇത് പത്താമാണ്ടാ”  

“ഇപ്പം അപ്പൻ സ്വർഗത്തിലായിരിക്കും!”

ഞാൻ ഗ്യാരണ്ടീ” എന്നച്ഛൻ പറഞ്ഞില്ലെന്നു മാത്രം.

“എന്നാപ്പിന്നെ എന്തിനാ വെറുതെ കാശു കളയുന്നെ”, കാശു കൊടുക്കാതെ കാര്യം കണ്ടതിന്റെ സന്തോഷത്തിൽ കറിയാച്ചൻ ഒരു കുപ്പി കള്ളും ഒരു കറിയും സ്പെഷ്യൽ വാങ്ങി കഴിച്ചുംവെച്ച്  അപ്പന്റെ ആൽമാവിനു ശാന്തി ലഭിക്കാനായിട്ടു  ഒരു "എത്രയും ദയയുള്ള മാതാവെ" ചൊല്ലി വീട്ടിൽ പോയി. 

Comments

Popular posts from this blog

തവിയുടെ സംഗീതം

തവിയുടെ സംഗീതം " ഈ ചോറിനാത്ത് അപ്പിടീം കല്ലാണല്ലോ ,,," അപ്പൻ ദേഷ്യപ്പെട്ടു കൈ പാത്രത്തിൽ കുടഞ്ഞെഴുന്നേറ്റു പോയി കൈ കഴുകി . ഞങ്ങൾ ഏഴു മക്കൾക്കും ' അമ്മ വിളമ്പി തന്നതീ ചോറ് തന്നെയാണല്ലോ ,,, എന്നിട്ടും ഞങ്ങൾക്കാർക്കും കിട്ടാത്ത   ഈ കല്ല് ‌ ഈ ചോറിനാത്ത് എവിടുന്ന് വന്നോ ? ' അമ്മ ഞങ്ങളിൽ ഏഴാമന് ചോറ് വിളമ്പിയപ്പോൾ കലത്തിന്റെ അടിവയറ്റിൽ ചിരട്ടത്തവി കോറിയുണ്ടാക്കിയ വിചിത്ര വീണാ നാദം അപ്പന്റെ   മനസ്സിൽ ഒരു സംഗീത മഴയായി പെയ്തിറങ്ങിയ കാര്യം ഞങ്ങൾ സപ്തരും അറിഞ്ഞിരുന്നില്ല . വൃത്തിയിൽ പകുത്തു മാറ്റി നിർത്തിയ ചോറിന്റെ പകുതി   ആ സംഗീത ത്തിനുള്ള കരുതൽ ആയിരുന്നു .

കടലോളം കനൽ

കടലോളം കനൽ കടലോളം കനലെന്റെ ഉള്ളിൽ ഉണ്ടെങ്കിലും പുഴയോളം നിറയുന്നെന്നിഷ്ടം കരകാണാക്കടലിൽ ഞാൻ അക്കരെ കാണാതെ കാലിട്ടടിച്ചിരുന്നെങ്കിലും   എന്തിനോ ഏതിനോ എന്നുമെൻ കാതുകൾ കേൾക്കാൻ കൊതിയോടെ കാത്തിരുന്നു   ആ വിളി   ചാറ്റൽ മഴ പോലെ എന്നുള്ളം പൂകിയെൻ ദാഹം കെടുത്തിയതെന്തേ   എന്നുമെൻ മോഹത്തിരിപ്പടക്കത്തിനായിരം നക്ഷത്ര കണ്ണുകൾ നല്കിയെൻ മാനസ വീണ തൻ കമ്പിയായ് ശ്രുതിയായ് നാദമായ്   മയക്കുന്ന കറുപ്പായി മാറിയ ലഹരിയായി മായയായി മാറിയതെന്തേ മനസ്സിനെ മാറ്റിയതെന്തേ ?

അപ്പനെ കാണാനില്ല

അപ്പനെ കാണാനില്ല പതിവ് പോലെ ഉണർന്നപ്പോഴേ പോയത് കണ്ണാടിയുടെ മുമ്പിലേക്ക് . അവിടെ കണ്ണാടിക്കുള്ളിൽ എന്റെ മുഖം ഇല്ല . തല വെട്ടിച്ചു കണ്ണാടിക്കപ്പുറം നാലുപാടും ഒന്നോടിച്ചു നോക്കി . ഇല്ല . എന്റെ മുഖം കണ്ണാടിയിൽ പ്രതിഫലിക്കുന്നില്ല . അതിനുള്ളിൽ സർവത്ര ശൂന്യത . മൂക്ക് വലിച്ചെടുത്ത വായുവിനാകട്ടെ യാതൊരു ഗന്ധവും ഇല്ല . അപ്പോഴാണ്   ഞാൻ നിൽക്കുന്ന കണ്ണാടിക്കപ്പുറം ചിരിച്ചു കൊണ്ട് നിൽക്കുന്ന ആളെ ശ്രദ്ധിച്ചത് . " അപ്പൻ " മുപ്പതു വര്ഷം മുമ്പ് മരിച്ച എന്റെ അപ്പൻ ഇതാ കണ്ണാടിക്കുള്ളിൽ എന്നെ നോക്കി ചിരിക്കുന്നു . ഇതെന്തു കൂത്ത് . അപ്പൻ എന്നെക്കാളും കണ്ടാൽ ചെറുപ്പം . ലാസ്റ്റ് ടൈം അപ്പനെ കണ്ടതോർമ്മ വന്നു .   അതേ ലുക്ക് . അപ്പന് യാതൊരു ചെയിഞ്ചും ങേ ഹെ ! " ഗുഡ് മോർണിംഗ് സൺ " അപ്പൻ എന്നെ ഇംഗ്ലീഷിൽ അഭി സംബോധന ചെയ്തു . അതും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി . മലയാളം നാലാം ക് ‌ ളാസ്സു മാത്രം പഠിച്ചേച്ചു പോയ അപ്പനിതാ ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്തു തിരിച്ചു വന്നിരിക്കുന്നു . പക്ഷെ ഒരു വ്യത്യാസം . അ...