തവിയുടെ സംഗീതം
"ഈ ചോറിനാത്ത്
അപ്പിടീം കല്ലാണല്ലോ,,,"
അപ്പൻ ദേഷ്യപ്പെട്ടു
കൈ പാത്രത്തിൽ കുടഞ്ഞെഴുന്നേറ്റു
പോയി കൈ കഴുകി.
ഞങ്ങൾ ഏഴു
മക്കൾക്കും 'അമ്മ വിളമ്പി തന്നതീ
ചോറ് തന്നെയാണല്ലോ,,,
എന്നിട്ടും ഞങ്ങൾക്കാർക്കും
കിട്ടാത്ത ഈ
കല്ല് ഈ ചോറിനാത്ത്
എവിടുന്ന് വന്നോ?
'അമ്മ ഞങ്ങളിൽ
ഏഴാമന് ചോറ് വിളമ്പിയപ്പോൾ കലത്തിന്റെ
അടിവയറ്റിൽ ചിരട്ടത്തവി കോറിയുണ്ടാക്കിയ വിചിത്ര വീണാ നാദം
അപ്പന്റെ മനസ്സിൽ
ഒരു സംഗീത മഴയായി
പെയ്തിറങ്ങിയ കാര്യം ഞങ്ങൾ സപ്തരും
അറിഞ്ഞിരുന്നില്ല.
വൃത്തിയിൽ പകുത്തു
മാറ്റി നിർത്തിയ ചോറിന്റെ പകുതി ആ
സംഗീത ത്തിനുള്ള കരുതൽ ആയിരുന്നു.
Comments
Post a Comment