കടലോളം കനൽ
കടലോളം കനലെന്റെ ഉള്ളിൽ ഉണ്ടെങ്കിലും
പുഴയോളം നിറയുന്നെന്നിഷ്ടം
കരകാണാക്കടലിൽ
ഞാൻ അക്കരെ കാണാതെ
കാലിട്ടടിച്ചിരുന്നെങ്കിലും എന്തിനോ
ഏതിനോ എന്നുമെൻ കാതുകൾ
കേൾക്കാൻ കൊതിയോടെ കാത്തിരുന്നു
ആ വിളി ചാറ്റൽ
മഴ പോലെ എന്നുള്ളം
പൂകിയെൻ ദാഹം കെടുത്തിയതെന്തേ
എന്നുമെൻ മോഹത്തിരിപ്പടക്കത്തിനായിരം
നക്ഷത്ര കണ്ണുകൾ നല്കിയെൻ
മാനസ വീണ തൻ
കമ്പിയായ് ശ്രുതിയായ്
നാദമായ് മയക്കുന്ന
കറുപ്പായി
മാറിയ ലഹരിയായി മായയായി
മാറിയതെന്തേ
മനസ്സിനെ മാറ്റിയതെന്തേ?
Comments
Post a Comment