ഒറ്റ കുർബാന “അപ്പന് വേണ്ടി ഒരു കുർബാന ചോല്ലണമല്ലോ കപ്യാരെ ” “അപ്പൻ മരിച്ചിട്ടിപ്പം എത്ര വര്ഷം ആയി ?” കപ്യാര് ചോദിച്ചു “പത്തു വര്ഷം” “അപ്പം കാശു ഇച്ചിര കൂടും”. കപ്യാര് കമ്മിഷൻ കണക്കു കൂട്ടി ഒരു മുഴം നീട്ടി തട്ടി. “അതെന്താ അപ്പന്റെ ആത്മാവിനു റിപയർ വല്ലതും?” . വലിയ വിവരം ഒന്നും ഇല്ലെങ്കിലും ആണ്ടു കുർബാനയുടെ പണം കൂടുതൽ ആകും എന്ന് പറഞ്ഞത് അയാള്ക്ക് അങ്ങോട്ട് ദഹിച്ചില്ല . ഒന്നുകില്ലേലും അപ്പൻ മരിച്ചിട്ട് കൊല്ലം പത്തു കഴിഞ്ഞു . പശൂം ചത്ത് മോരിലെ പുളീം പോയി . പിന്നെ ഇങ്ങനൊരു ചടങ്ങ് നാട്ടു നടപ്പ് ആയതു കൊണ്ട് ആണ്ടോടാണ്ട് നടത്തുന്നൂ അത്രേയുള്ളു . കപ്യാർക്കാ സ്റ്റേറ്റ്മെന്റ് തീരെ പിടിച്ചില്ലാന്നു തോന്നുന്നു. “ങ്ഹാ കളി കള ! ഇപ്പം റേറ്റ് കൂടുതലാ…” എല്ലാവർക്കും അപ്പൻ സുഖമായി സ്വർഗത്തിൽ തന്നെ വാഴണം.കാശു ചോദിക്കുമ്പം പുളി കടിച്ചു തിന്നുന്ന പോലെ മുഖഭാവം. “എന്റപ്പൻ സ്വർഗത്തിൽ പോയിക്കാണുവോ കപ്യാരെ ?” “അതിപ്പം അങ്ങിനെ ഗ്യാരന്റി തരാൻ പറ്റുവോ ?” “ ജീവിച്ചിരുന്നപ്പോൾ അതിയാൻ ചെയ്ത പ...