Skip to main content

Posts

ഒറ്റ കുർബാന

ഒറ്റ കുർബാന “അപ്പന് വേണ്ടി ഒരു കുർബാന ചോല്ലണമല്ലോ കപ്യാരെ ” “അപ്പൻ മരിച്ചിട്ടിപ്പം എത്ര വര്ഷം ആയി ?” കപ്യാര് ചോദിച്ചു “പത്തു വര്ഷം” “അപ്പം കാശു ഇച്ചിര കൂടും”. കപ്യാര് കമ്മിഷൻ കണക്കു കൂട്ടി ഒരു മുഴം നീട്ടി തട്ടി. “അതെന്താ അപ്പന്റെ ആത്മാവിനു റിപയർ വല്ലതും?” .  വലിയ വിവരം ഒന്നും ഇല്ലെങ്കിലും ആണ്ടു കുർബാനയുടെ പണം കൂടുതൽ ആകും എന്ന് പറഞ്ഞത് അയാള്ക്ക് അങ്ങോട്ട് ‌ ദഹിച്ചില്ല . ഒന്നുകില്ലേലും അപ്പൻ മരിച്ചിട്ട് കൊല്ലം പത്തു കഴിഞ്ഞു .  പശൂം ചത്ത് ‌ മോരിലെ പുളീം പോയി . പിന്നെ ഇങ്ങനൊരു ചടങ്ങ് നാട്ടു നടപ്പ് ആയതു കൊണ്ട് ആണ്ടോടാണ്ട് നടത്തുന്നൂ അത്രേയുള്ളു . കപ്യാർക്കാ സ്റ്റേറ്റ്മെന്റ് തീരെ പിടിച്ചില്ലാന്നു തോന്നുന്നു. “ങ്ഹാ കളി കള ! ഇപ്പം റേറ്റ് കൂടുതലാ…”  എല്ലാവർക്കും അപ്പൻ സുഖമായി സ്വർഗത്തിൽ തന്നെ വാഴണം.കാശു ചോദിക്കുമ്പം പുളി കടിച്ചു തിന്നുന്ന പോലെ മുഖഭാവം. “എന്റപ്പൻ സ്വർഗത്തിൽ പോയിക്കാണുവോ കപ്യാരെ ?” “അതിപ്പം അങ്ങിനെ ഗ്യാരന്റി തരാൻ പറ്റുവോ ?” “ ജീവിച്ചിരുന്നപ്പോൾ അതിയാൻ ചെയ്ത പ...
Recent posts

തവിയുടെ സംഗീതം

തവിയുടെ സംഗീതം " ഈ ചോറിനാത്ത് അപ്പിടീം കല്ലാണല്ലോ ,,," അപ്പൻ ദേഷ്യപ്പെട്ടു കൈ പാത്രത്തിൽ കുടഞ്ഞെഴുന്നേറ്റു പോയി കൈ കഴുകി . ഞങ്ങൾ ഏഴു മക്കൾക്കും ' അമ്മ വിളമ്പി തന്നതീ ചോറ് തന്നെയാണല്ലോ ,,, എന്നിട്ടും ഞങ്ങൾക്കാർക്കും കിട്ടാത്ത   ഈ കല്ല് ‌ ഈ ചോറിനാത്ത് എവിടുന്ന് വന്നോ ? ' അമ്മ ഞങ്ങളിൽ ഏഴാമന് ചോറ് വിളമ്പിയപ്പോൾ കലത്തിന്റെ അടിവയറ്റിൽ ചിരട്ടത്തവി കോറിയുണ്ടാക്കിയ വിചിത്ര വീണാ നാദം അപ്പന്റെ   മനസ്സിൽ ഒരു സംഗീത മഴയായി പെയ്തിറങ്ങിയ കാര്യം ഞങ്ങൾ സപ്തരും അറിഞ്ഞിരുന്നില്ല . വൃത്തിയിൽ പകുത്തു മാറ്റി നിർത്തിയ ചോറിന്റെ പകുതി   ആ സംഗീത ത്തിനുള്ള കരുതൽ ആയിരുന്നു .

അപ്പനെ കാണാനില്ല

അപ്പനെ കാണാനില്ല പതിവ് പോലെ ഉണർന്നപ്പോഴേ പോയത് കണ്ണാടിയുടെ മുമ്പിലേക്ക് . അവിടെ കണ്ണാടിക്കുള്ളിൽ എന്റെ മുഖം ഇല്ല . തല വെട്ടിച്ചു കണ്ണാടിക്കപ്പുറം നാലുപാടും ഒന്നോടിച്ചു നോക്കി . ഇല്ല . എന്റെ മുഖം കണ്ണാടിയിൽ പ്രതിഫലിക്കുന്നില്ല . അതിനുള്ളിൽ സർവത്ര ശൂന്യത . മൂക്ക് വലിച്ചെടുത്ത വായുവിനാകട്ടെ യാതൊരു ഗന്ധവും ഇല്ല . അപ്പോഴാണ്   ഞാൻ നിൽക്കുന്ന കണ്ണാടിക്കപ്പുറം ചിരിച്ചു കൊണ്ട് നിൽക്കുന്ന ആളെ ശ്രദ്ധിച്ചത് . " അപ്പൻ " മുപ്പതു വര്ഷം മുമ്പ് മരിച്ച എന്റെ അപ്പൻ ഇതാ കണ്ണാടിക്കുള്ളിൽ എന്നെ നോക്കി ചിരിക്കുന്നു . ഇതെന്തു കൂത്ത് . അപ്പൻ എന്നെക്കാളും കണ്ടാൽ ചെറുപ്പം . ലാസ്റ്റ് ടൈം അപ്പനെ കണ്ടതോർമ്മ വന്നു .   അതേ ലുക്ക് . അപ്പന് യാതൊരു ചെയിഞ്ചും ങേ ഹെ ! " ഗുഡ് മോർണിംഗ് സൺ " അപ്പൻ എന്നെ ഇംഗ്ലീഷിൽ അഭി സംബോധന ചെയ്തു . അതും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി . മലയാളം നാലാം ക് ‌ ളാസ്സു മാത്രം പഠിച്ചേച്ചു പോയ അപ്പനിതാ ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്തു തിരിച്ചു വന്നിരിക്കുന്നു . പക്ഷെ ഒരു വ്യത്യാസം . അ...

കടലോളം കനൽ

കടലോളം കനൽ കടലോളം കനലെന്റെ ഉള്ളിൽ ഉണ്ടെങ്കിലും പുഴയോളം നിറയുന്നെന്നിഷ്ടം കരകാണാക്കടലിൽ ഞാൻ അക്കരെ കാണാതെ കാലിട്ടടിച്ചിരുന്നെങ്കിലും   എന്തിനോ ഏതിനോ എന്നുമെൻ കാതുകൾ കേൾക്കാൻ കൊതിയോടെ കാത്തിരുന്നു   ആ വിളി   ചാറ്റൽ മഴ പോലെ എന്നുള്ളം പൂകിയെൻ ദാഹം കെടുത്തിയതെന്തേ   എന്നുമെൻ മോഹത്തിരിപ്പടക്കത്തിനായിരം നക്ഷത്ര കണ്ണുകൾ നല്കിയെൻ മാനസ വീണ തൻ കമ്പിയായ് ശ്രുതിയായ് നാദമായ്   മയക്കുന്ന കറുപ്പായി മാറിയ ലഹരിയായി മായയായി മാറിയതെന്തേ മനസ്സിനെ മാറ്റിയതെന്തേ ?